Description
സത്യത്തിന്റെയും മിഥ്യയുടെയും നേർത്ത ഒരു വെള്ളി നൂലിലൂടെയാണ് നമ്മൾ ഓരോരുത്തരും നമ്മുടെ ജീവിതം നടന്നു തീർക്കുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. സത്യമാവണേ എന്ന് കൊതിക്കുന്ന മിഥ്യകൾക്കും, മിഥ്യയാവണേ എന്ന് കൊതിക്കുന്ന സത്യങ്ങൾക്കും ഇടയിലൂടെയുള്ള ഒരു കാൽപ്പനിക ജീവിതം. സത്യമെന്താണെന്നും മിഥ്യയെന്താണെന്നും മനസിലായി വരുമ്പോളേക്കും ആ ദൂരമത്രെയും നമ്മൾ പിന്നിട്ടു കഴിഞ്ഞിട്ടുണ്ടാകും. ജീവിതത്തിന്റെ വസന്തത്തിൽ പകയും പ്രതികാരവും കൊണ്ട് നാമൊന്നും നേടുന്നില്ലന്നും. എത്രകാലം ജീവിച്ചു എന്നതിലല്ല, എത്രമാത്രം ജീവിച്ചു എന്നതിനാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടത് എന്നൊരു ഓർമ്മപ്പെടുത്തൽ. വടക്കൻ കേരളത്തിലെ നാടോടിക്കഥകളിലെ നിത്യ സാന്നിധ്യമായിരുന്ന ഒടിയൻ എന്ന സങ്കല്പത്തിലൂന്നിയ ഒരു കഥ. “
