Description
ആത്മാവിൽ ചിരബന്ധനമാർന്നു കിടന്ന ചില സുകുമാരഭാവങ്ങളെ കവിതയിലേക്ക് മോചിപ്പിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്, അലകൾ എന്ന ഈ സമാഹാരത്തിലെ സാന്ദ്രരചനകളിലൂടെ, തിക്തഭാവങ്ങളുടെയും തീക്ഷ്ണഭാവങ്ങളുടെയും കവിതകളാണെഴുതിയത്. തന്റെ യൗവനത്തിലും മധ്യവയസ്സിലും ഈ കവി. കവിയുടെ പരിത്യക്തതയുടെയും അനാഥത്വത്തിന്റെയും അലച്ചിലിന്റെയും പരഭാഗം മാത്രമായിരുന്നു അക്കാലത്തെഴുതപ്പെട്ട, പ്രണയകവിതകൾ എന്നും വിശേഷിപ്പിക്കാവുന്ന, ചുരുക്കം ചില കവിതകളിലെ പ്രണയം. ഇപ്പോഴിതാ, ആ ഗുപ്തസംഗീതത്തെ മോചിപ്പിക്കാനെന്നതുപോലെ തന്റെ ജീവിത മധ്യാഹ്നത്തിനു ശേഷം ആ കവി എഴുതുന്നു.
-സജയ് കെ.വി.




