Description

Kottayam Pushpanath’s First Novel മലയാള സാഹിത്യചരിത്രത്തിൽ പ്രത്യേക സ്‌ഥാനമുറപ്പിച്ച കൃതിയാണ് ചുവന്ന മനുഷ്യൻ. ശ്രീ കോട്ടയം പുഷ്‌പനാഥിന്റെ സാഹിത്യജീവിതത്തിൻ്റെ ആരംഭഘട്ടത്തിൽ, 1968-ൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ നോവൽ വായനയുടെ ലോകത്ത് പുതിയൊരു ആവേശം സൃഷ്ടിച്ചു. ഫ്രാൻസിനെ പശ്ചാത്തലമാക്കി പുരോഗമിക്കുന്ന കഥയിൽ പ്രത്യക്ഷപ്പെടുന്ന ഡിറ്റക്ടീവ് മാർക്‌സിൻ എന്ന കഥാപാത്രം മലയാളികളുടെ മനസ്സിൽ സ്‌ഥിരപ്രതിഷ്ഠ നേടാൻ കാരണമായത് ഈ നോവലാണ്. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും വിവിധ സർവകലാശാലകളിൽ പഠനവിഷയമായി ഉൾപ്പെടുത്തിയിട്ടുള്ള ഈ നോവൽ, കോട്ടയം പുഷ്‌പനാഥ് എന്ന എഴുത്തുകാരൻ്റെ സാഹിത്യ പ്രാധാന്യത്തിൻ്റെ തെളിവായി നിലകൊള്ളുന്നു.