Description
ആറു പതിറ്റാണ്ടുകാലത്തെ ദേശീയരാഷ്ട്രീയം അടയാളപ്പെടുത്തുന്നതാണ് കെ.പി. ഉണ്ണികൃഷ്ണന്റെ ജീവിതം. കേരളം സംഭാവന ചെയ്തിട്ടുള്ള ദേശീയനേതാക്കളിൽ എന്നും ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. അനുഭവങ്ങളും തിക്താനുഭവങ്ങളുംകൊണ്ട് ഇടിമുഴക്കംതീർത്ത സംഭവബഹുലമായ രാഷ്ട്രീയമുഹൂർത്തങ്ങൾ പങ്കുവെക്കുന്നതാണ് ഈ പുസ്തകം.
-ഉമ്മൻചാണ്ടി
മെലിഞ്ഞ്, ശോഷിച്ച എനിക്ക് ഉണ്ണികൃഷ്ണൻ നടന്നുവരുന്നതു കാണുമ്പോൾ വലിയ കൗതുകം തോന്നുന്നു. പക്ഷേ, ഈ തടി മുഴുവൻ അജീർണ്ണമാണെന്ന് നിങ്ങൾ ധരിക്കരുത്. ഇതു മുഴുവൻ അറിവിന്റെയും ധാരണയുടെയും വിജ്ഞാനത്തിന്റെയും ഭണ്ഡാരമാണ്. ഡൽഹിയിൽ സ്വന്തമായി ഏറ്റവും വലിയ സ്വകാര്യവായനശാലയുള്ള വ്യക്തിയാണ് ഉണ്ണികൃഷ്ണൻ.
-സുകുമാർ അഴീക്കോട്




