Description
“ഒരു ബുള്ളറ്റുകൊണ്ട് നിങ്ങൾ അവസാനിക്കില്ല. അവറാച്ചന് ചോരയിൽ നീന്തിത്തുടിക്കാൻ അയാളുടെ ബംഗ്ലാവിൽ ഒരു പുഴ തന്നെ ഞാൻ തീർത്തുകൊടുത്തു. പിടഞ്ഞുപിടഞ്ഞുള്ള അയാളുടെ മരണം കാണാൻ അയാൾ നശിപ്പിച്ചിട്ടുള്ള ഒരുപാട് പെണ്ണുങ്ങളുടെ ആത്മാക്കൾ ആ ബംഗ്ലാവിലെത്തിയിരുന്നു മിസ്റ്റർ പ്രസാദ്. അവരിപ്പോൾ ഇവിടെയുമെത്തിയിട്ടുണ്ട്. നിങ്ങളുടെ ആദ്യത്തെ നിലവിളിക്ക് കാതോർത്ത് അവർ കാത്തിരിക്കുന്നു.”
ട്രിഗറിൽ വിലമർന്നു. ഒരു ബുള്ളറ്റ് പാഞ്ഞുചെന്ന് പ്രസാദിൻ്റെ കൈപ്പത്തിയിലേറ്റു. കൈപ്പത്തി ചിതറി. ചോരയും മാംസവും തെറിച്ചു. പ്രസാദിൻ്റെ ആദ്യത്തെ നിലവിളി ഉയർന്നു.
ഈയിടെ നമ്മളെ വിട്ടുപിരിഞ്ഞ എൻ.കെ. ശശിധരൻ്റെ ഏറ്റവും മികച്ച ത്രില്ലർ ആണിത്. ഒരൊറ്റ ഇരുപ്പിൽ നിങ്ങൾ ഇത് വായിച്ചു തീർക്കും.





