Availability: In Stock

ഇന്ദ്രധനുസ്സ്‌ -INDRADHANUSSU

Original price was: ₹610.00.Current price is: ₹488.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

”കൈവിരലിലേറ്റ ഒരു സൂചിക്കുത്തിന്റെ നോവില്‍നിന്നാണ് തുടക്കം. തയ്യല്‍ക്കടയില്‍നിന്നു നാടകസംഘത്തിലേക്കും അവിടെനിന്ന് സിനിമയിലേക്കുമെത്തിയ ജീവിതമാണ് എന്റേത്.” ആത്മകഥയെഴുത്തിന്റെ പരമ്പരാഗത, വ്യവസ്ഥാപിത രീതികള്‍ക്കു നേരേ കുലച്ച വില്ലാണ് ‘ഇന്ദ്രധനുസ്സ്’. മാനകഭാഷയുടെയും സാഹിത്യഭാഷയുടെയും ഘടനാവിതാനങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് സ്വന്തം വാമൊഴിയിലാണ് ഇന്ദ്രന്‍സ് ആത്മകഥ എഴുതിയിരിക്കുന്നത്, തിരുവനന്തപുരം മലയാളത്തില്‍. ഇങ്ങനെ പൂര്‍ണ്ണമായും ഭാഷാഭേദത്തിലുള്ള ഒരു ആത്മകഥ മലയാളത്തില്‍ ഇന്നുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. താന്‍ വീട്ടില്‍ സംസാരിക്കുന്ന മലയാളത്തെ സാഹിത്യഭാഷകൊണ്ട് മെച്ചപ്പെടുത്താനോ അലങ്കരിക്കാനോ ഇന്ദ്രന്‍സ് ശ്രമിക്കുന്നേയില്ല… … വാമൊഴിയെ വരമൊഴിയാക്കുന്ന ഇന്ദ്രന്‍സിന്റെ എഴുത്തില്‍ ആഖ്യാനത്തിന്റെ ഒരു ഇരട്ടനീക്കം കാണാം; ഒരേസമയം സ്വയം സംസാരിക്കലും വായനക്കാരോട് സംസാരിക്കലും. മാനകഭാഷയുടെ മദ്ധ്യസ്ഥത ഒഴിവാക്കി ഓര്‍മ്മയുടെ ഫിക്ഷണല്‍ സ്വഭാവം നിലനിര്‍ത്തിക്കൊണ്ട്, ഈ പുസ്തകം കൈയിലെടുക്കുന്ന ഓരോ വായനക്കാരനോടുമുള്ള ഭാഷണമാക്കി ഇന്ദ്രന്‍സ് ആത്മകഥയെ മാറ്റുന്നു. സാഹിത്യവും അലങ്കൃതമായ സാഹിത്യഭാഷയും ഉടലെടുക്കുംമുമ്പ് തനിക്കു മുന്നിലെ ഒരാളോടോ ഒരാള്‍ക്കൂട്ടത്തോടോ വാമൊഴിയില്‍ കഥകള്‍ പറഞ്ഞിരുന്ന പ്രാചീനനായൊരു സ്റ്റോറി ടെല്ലറെപ്പോലെ ഇന്ദ്രന്‍സ് തന്റെ ആത്മചരിത്രം പറയുന്നു. – പി.കെ. രാജശേഖരന്‍