Availability: In Stock

Aithihyamaalayil Illatha Aithihyakathakal

Original price was: ₹200.00.Current price is: ₹180.00.

8 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

നൂറ്റിയിരുപത്താറ് അദ്ധ്യായങ്ങളില്‍ പടര്‍ന്നുകിടക്കുന്ന ഐതിഹ്യമാലയോടൊപ്പം ‘ഐതിഹ്യമാലയില്‍ ഇല്ലാത്ത ഐതിഹ്യകഥകള്‍’കൂടി ചേരുമ്പോഴാണ് കേരളത്തിന്റെ കഥനപാരമ്പര്യത്തിന്റെ ബൃഹദ്രചന സമ്പൂര്‍ണ്ണമാവുകയുള്ളൂ. കേരളീയജീവിതത്തിന്റെ ഭൂതകാലത്തിലെ ദുരൂഹവും ഇരുളടഞ്ഞതുമായ ഊടുവഴികളിലൂടെ സഞ്ചരിക്കുവാനും ചരിത്രം അദൃശ്യമാക്കിയ മനുഷ്യരെ കണ്ടെടുക്കുവാനും നമ്മുടെ സംസ്‌കാരരൂപീകരണത്തിന്റെ നിയാമകസ്ഥലികള്‍ കണ്ടെത്താനും ഐതിഹ്യമാലയിലെ കഥകള്‍ സഹായിക്കും. ആധികാരിക ചരിത്രമെന്നോ യുക്ത്യധിഷ്ഠിതവിവരണമെന്നോ അവകാശപ്പെടാത്ത കാലത്തോളം മനുഷ്യഭാവനയുടെ അതിരുകളില്ലാത്ത ലോകത്തിലൂടെ സഞ്ചരിക്കുവാനാണ് ഈ കൃതി നമ്മെ സഹായിക്കുന്നത്. മനുഷ്യരുടെ ആന്തരികജീവിതത്തിലെ കാല്‍പ്പനികലോകത്തെ തൃപ്തിപ്പെടുത്തുകയാണ് ഐതിഹ്യമാല ചെയ്യുന്നത്. പുതിയ സാംസ്‌കാരിക-രാഷ്ട്രീയ പാരായണങ്ങളുടെ സാദ്ധ്യതകളിലേക്കാണ് സത്യന്‍ കല്ലുരുട്ടി സംശോധനവും സമാഹരണവും നിര്‍വ്വഹിച്ച ഈ പുസ്തകം വഴിതുറക്കുന്നത്. -ഡോ. പി. സുരേഷ് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ ചേര്‍ക്കപ്പെടാതെപോയ കഥകളുടെ സമാഹാരം