Description
ഒരിളം കാറ്റ് അയാളെ തഴുകാനെത്തി. പാർത്ഥൻ കണ്ണുകളടച്ചു. ഇളംകാറ്റിന് ശക്തി കൂടി മണൽത്തരികൾ മുകളിലേക്കു യർന്നു. പാർത്ഥൻ്റെ തലയ്ക്കുള്ളിൽ ആയിരം വണ്ടുകൾ മുളി. ചെവിയിൽ വീണ്ടും അജ്ഞാത നഗരത്തിൻ്റെ ശബ്ദം. ഒറ്റപ്പെട്ട ഒരു മാരുതി കാറിന്റെ ശബ്ദം. ആ കാർ മുന്നിൽ തെളിയുന്നു. ചുവന്ന മാരുതിക്കാർ… അതിനുള്ളിൽ…പാർത്ഥൻ പിടഞ്ഞെണീറ്റു. അയാൾ ബംഗ്ലാവിന് നേരെ ഓടി. ചെവിക്കരികിൽ ആരോ മന്ത്രിച്ചു. ‘പോകാം സമയമായി.’
അയാൾ ജിപ്സിയിലേക്ക് വീണു. സ്വിച്ച് കീ തിരിഞ്ഞു. ജിപ്സി നീങ്ങി. പാർത്ഥൻ്റെ കാൽ ആക്സിലേറ്ററിൽ ആഞ്ഞമർന്നു. മുന്നിൽ ആ ചുവന്ന മാരുതി.
എൻ. കെ. ശശിധരൻ്റെ വ്യത്യസ്ഥമായ ഒരു ത്രില്ലർ.





