Description
ചൂതു കളിക്കുന്നവരറിയുന്നില്ല. തങ്ങൾ വിധിയോടാണ് കളിക്കുന്നതെന്ന്. ഹസ്തിനപുരത്തിന്റെ സിംഹാസനത്തിനായി പാണ്ഡവർ സ്വയം പണയം വെച്ചു ചൂതു കളിച്ചു. കൗരവകുമാരനായ സുയോധനൻ കൃഷ്ണനെ വെല്ലുവിളിക്കുകയായി. പിന്നെ ധർമാധർമ ങ്ങളെക്കുറിച്ചുള്ള തർക്കങ്ങളും വാഗ്വാദങ്ങളും. ഒടുവിൽ അധികാരക്കൊതിയരായ മനുഷ്യർ മഹാദുരന്തം വിതയ്ക്കുന്ന യുദ്ധത്തിലേക്കു നീങ്ങി. സത്രീകളും കുലീനരും വിനയവാന്മാരും നിസ്സഹായതയോടെ ദുരന്തം ഇതൾ വിടരുന്നത് നോക്കിനിന്നു. അത് കലിയുടെ ഇരുണ്ട യുഗത്തിന്റെ ഉദയമാണ്.





