Availability: In Stock

ENTHA KATHA! -( എന്താ കഥ! )

Original price was: ₹180.00.Current price is: ₹150.00.

10 in stock

Category: Publisher:

Description

അര്‍ത്ഥസിദ്ധിക്കായി ജന്മങ്ങളെ നൗകകളാക്കി ജീവാരംഭം മുതല്‍ അലയുന്ന സിദ്ധാര്‍ത്ഥന്റെ നിരവധിയായ ജന്മങ്ങളിലൊന്നിലെ കഥയാണിത്. ഭൂതകാലത്തില്‍നിന്നും ആസന്നകാലത്തിലേക്കു നടന്നെത്തിയ മനുഷ്യന്റെ സഞ്ചാരപഥം കഥകളായിരുന്നെന്ന് സിദ്ധാര്‍ത്ഥന് ജ്ഞാനോദയമുണ്ടാവുന്ന ഒരു സന്ദര്‍ഭം. സ്മരണകള്‍ ഭാവനാത്മകമായി കൂട്ടിത്തയ്ച്ച് ഏതു ഋതുവിനെയും അതിജീവിക്കാനായി മനുഷ്യനുണ്ടാക്കിയ ഈ കുപ്പായം ധരിച്ച് കഥാകഥനകാരനായ ഒരാചാര്യന്റെ നേതൃത്വത്തില്‍ ഒരു കൂട്ടുകാരിയോടൊപ്പം ജീവിതത്തിന്റെ ഗതിവിഗതികളെ അറിയുകയാണവന്‍. കുട്ടികളിലെ മുതിര്‍ന്നവരെയും മുതിര്‍ന്നവരിലെ കുട്ടികളെയും അഭിസംബോധന ചെയ്യുന്ന, പ്രത്യക്ഷത്തില്‍ മാത്രം ലഘുവായ ഗഹനമായ ഒരു നോവല്‍. ഉള്‍ക്കാഴ്ചകളുടെ ഒരുത്സവം. കല്‍പ്പറ്റ നാരായണന്റെ ആദ്യ ബാലസാഹിത്യകൃതി