Description

പാലകാപ്യമുനി രചിച്ച അതിപുരാതന ഗജശാസ്ത്രമാണ് പാലകാപ്യം അഥവാ ഹസ്ത്യായുര്‍വേദം. ആധുനിക ശാസ്ത്രസിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുന്നവയാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യങ്ങള്‍. ചമ്പാപുരിയിലെ ലോമപാദരാജാവും പാലകാപ്യനും തമ്മിലുണ്ടായ സംവാദത്തില്‍നിന്നുടലെടുത്ത ഹസ്ത്യായുര്‍വേദം പന്തീരായിരത്തോളം ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഗജോത്ഭവം, ആനകളുടെ സവിശേഷതകള്‍, ആനപിടിത്തം, പരിപാലനവും പരിശീലനവും, മദം, രോഗങ്ങളും നിവാരണമാര്‍ഗങ്ങളും… പരിഭാഷ വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരി