Description
ആയിരത്താണ്ടുകളുടെ പഴക്കമുള്ള ഭാരതീയ വിജ്ഞാനവും ജീവിതതന്ത്രങ്ങളും സമന്വയിച്ച KADHA
ജീവിതത്തിലും ഭരണരംഗത്തും ഒരുപോലെ വിജയം വരിക്കാനുള്ള പ്രായോഗിക ബുദ്ധിയും വിവേകവും വിനോദത്തിലൂടെ പകരുന്ന ലോകോത്തരകൃതി യാണ് വിഷ്ണുശർമ്മൻ്റെ ‘പഞ്ചതന്ത്രം’, കാടുകളിലെ മൃഗങ്ങളും പക്ഷികളും കഥാപാത്രങ്ങളാവുന്ന കഥ കളിലൂടെ ലോകസത്യങ്ങളെയും മനുഷ്യസ്വഭാവങ്ങ ളെയും തികച്ചും തനിമയോടെ വരച്ചുകാട്ടുന്ന പുസ്തകം. ശത്രുവിനെയും മിത്രത്തെയും തിരിച്ചറി യാനും പ്രതിസന്ധികളെ ബുദ്ധിപൂർവം തരണം ചെയ്യാനും ആലോചനകൂടാതെയുള്ള പ്രവൃത്തിക ളുടെ അനന്തരഫലങ്ങൾ മനസ്സിലാക്കാനും നമ്മെ പ്രാപ്തരാക്കുന്ന അഞ്ച് തന്ത്രങ്ങൾ. കുട്ടികളിൽ ഉത്ത മമായ മൂല്യങ്ങളും സർഗാത്മകതയും വളർത്തുന്ന തോടൊപ്പം മുതിർന്നവർക്ക് ജീവിതത്തിൽ വഴി കാട്ടിയാവുന്ന പ്രായോഗികപാഠങ്ങളും ഈകഥകൾ സമ്മാനിക്കുന്നു.


