Description
‘നിന്നിൽ ഞാൻ വേരാഴ്ത്തി, തണ്ടിലൂടെ പടർന്ന്, ശാഖികളിൽ ഇലകൾ നിറച്ച് പിന്നെ പ്രണയത്തിന്റെ പൂക്കളായി വൈകുന്നേരങ്ങളിൽ മണ്ണിലേക്ക് പൊഴിയും.
നിൻ്റെ പകലുകൾക്ക് ഞാൻ നിഴലാകും, വെകുന്നേരങ്ങൾക്ക് ഛായം പൂശും, രാത്രിയിൽ നിലാവായി നിനക്കുമീതെ പെയ്യും, കടൽകടന്ന് വരുന്ന തണുത്ത കാറ്റായി നിന്നിൽ ഞാൻ കുളിരു നിറയ്ക്കും’





