Description
വേനലവധി ആഘോഷിക്കാൻ ഒത്തുചേർന്ന രണ്ട് കുടുംബങ്ങൾ, രാത്രിയിലെ പവർകട്ട് സമ യങ്ങൾ ആസ്വാദ്യകരമാക്കാൻ ഓരോ കഥകൾ പറഞ്ഞു തുടങ്ങുന്നു. എന്നാൽ, നിഗൂഢതയു ടെ നിഴൽ വീഴ്ത്തിക്കൊണ്ട് രാത്രിയിൽ അവർ പങ്കുവെക്കുന്ന ഓരോ കഥയും പിറ്റേന്നു പുലർ ച്ചെ അക്ഷരംപ്രതി യാഥാർത്ഥ്യമായി മാറുന്നു. വിനോദമായി തുടങ്ങിയ കഥപറച്ചിൽ ഭീതിയുടെ മുൾമുനയിലേക്ക് വഴിമാറുമ്പോൾ, ഈ നിഗൂഢ തയുടെ പൊരുൾ തേടി അവർ നടത്തുന്ന യാത്ര ചെന്നെത്തുന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളി ലേക്കാണ്. നെയ്തെടുത്ത വല പോലെ പരസ്പ രം ബന്ധിക്കപ്പെട്ട ആശ്ചര്യം നിറഞ്ഞ അനേകം കണ്ണികളുടെ ലോകത്തേക്ക് ആ വാതിൽ തുറ ക്കപ്പെടുമ്പോൾ, വായനക്കാരെ കാത്തിരിക്കു ന്നത് ഉദ്വേഗജനകമായ ഒരു വായനാനുഭവമാണ്.






