അറുപതുകൾക്കൊടുവിൽ പുത്തൻ ആഖ്യാനവും ആശയവുമായി മലയാളസാഹിത്യലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവന്ന സേതു എഴുത്തിന്റെ അൻപതാം വർഷത്തിലെത്തിനിൽക്കുമ്പോൾ പുറത്തിറങ്ങുന്ന പുതിയ കഥകളുടെ സമാഹാരം. തരകൻസ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാർക്ക്, കുന്നുകരയിലെ മരങ്ങൾ കരയുമ്പോൾ, ഓൺലൈൻ, ഖാപ്പ് പഞ്ചായത്ത്, ഇൻസ്റ്റലേഷൻ, മലേഷ്യയിൽനിന്നൊരു നാണുമ്മാൻ, കാറൽസിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒൻപതുകഥകൾ.