കെ.ആർ. മീര കഥയിൽനിന്ന് കഥയിലേക്കു സ്വയം പൊളിച്ചടുക്കുന്ന എഴുത്തുകാരിയാണ്. മലയാളകഥയ്ക്ക് പുതിയ ആധുനികതകൾ കണ്ടെത്തിക്കൊണ്ടിരിക്കുന്ന വിരലിലെണ്ണാവുന്ന എഴുത്തുകാരിൽ ഒരാളാണ് മീര. ഈ സമാഹാരത്തിലെ ഓരോ കഥയിലും മീര തന്റെ ഭാഷയെയും അവബോധത്തെയും സമീപനത്തെയും പുനർജനിപ്പിക്കുന്നു.