Description
“എനിക്ക് മരിക്കണമെന്നുണ്ട്. ജീവിക്കാനുള്ള ആശ സമ്മതിക്കുന്നില്ല. പക്ഷെ ഞാനെങ്ങനെയാണ് ജീവിക്കുക.”
അടഞ്ഞുപൊട്ടിയ സ്വരം വീണ്ടുമുയർന്നു. ആത്മഹത്യ ചെയ്യണമെന്ന് പെട്ടെന്നുള്ള ആവേശത്തിൽ തോന്നുന്നതല്ല. ഞാൻ അതേക്കുറിച്ച് ഗൗരവമായി ആലോചിച്ചിട്ടുണ്ട്. അതിനായി തയ്യാറെടുത്തിട്ടുമുണ്ട്. അവസാന നിമിഷത്തിൽ പിന്തിരി യും. ഈ ഭൂമിയിൽ എനിക്കാകെക്കൂടി കനിഞ്ഞു കിട്ടിയ ജന്മമല്ലേ ഇത്. ഇതിങ്ങനെ നശിപ്പിച്ചു കഴിഞ്ഞാൽ…. എന്നൊക്കെ ചിന്തിക്കുമ്പോൾ കരൾ വിറയ്ക്കും. മേശപ്പുറത്തേക്ക് കണ്ണീർ വീണ് ചിതറി. സ്വയം പ്രഹരിക്കുന്നതുപോലെ അവൾ പറഞ്ഞു. “ദൈവമേ ഞാനെന്തിനായിട്ട് ജനിച്ചു.”
ജോയ്സിയുടെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് മോഹപ്പക്ഷികൾ നിങ്ങൾ ഇത് പല ആവർത്തി വായിക്കും.





