Availability: In Stock

SUMANGALI

Original price was: ₹340.00.Current price is: ₹272.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ഇനിയെന്നാ ഓപ്പോളെ ഒന്നു കാണുക?’ അവൻ തിരക്കി.

‘ചിലപ്പോ പെട്ടെന്നു തന്നെ വീണ്ടും കാണാൻ പറ്റിയേക്കും….’ ഗൗരി പറഞ്ഞു.

‘എന്തേ ഉടനെ ഒരു സന്ദർശനം കൂടി ഉണ്ടായേക്കുമോ?’

‘സന്ദർശനമല്ല. എന്നേയ്ക്കുമായി ഇങ്ങു പോന്നേക്കാം..’

സങ്കടം അവളെ വീർപ്പു മുട്ടിച്ചു.

ചന്തു അന്ധാളിപ്പോടെ ഗൗരിയെ നോക്കി.

‘എന്താ ഓപ്പോള് പറഞ്ഞത്.’

‘സത്യം നീ മാത്രമെങ്കിലും അതറിയണം…’

‘ഒന്നു തെളിച്ചു പറയെൻ്റെ ഓപ്പോളേ…’ ചന്തുവിൻ്റെ മുഖം ദീനമായി.

എത്രയും കുറഞ്ഞ വാചകങ്ങളിൽ ഗൗരി കാര്യം വ്യക്തമാക്കി.

‘പറയരുതെന്ന് നന്ദേട്ടൻ വിലക്കിയിട്ടുള്ള കാര്യമാ… നന്ദേട്ടന് നമ്മേ ചതിക്കാം. പക്ഷേ ഓപ്പോൾക്ക് നിന്നെ ചതിക്കാൻ വയ്യെടാ. നന്ദേട്ടന് കല്യാണിയോടുള്ള അതേ സ്നേഹം എനിക്ക് നിന്നോടുമുണ്ട്…’

ചന്തുവിൽ നിന്ന് ഒരക്ഷരം മറുപടി ഉണ്ടായില്ല.

മനുഷ്യമനസ്സിനെ അഗാധമായി സ്‌പർശിക്കുന്ന രചനയാണ് സുധാകർ മംഗളോദയത്തെ വ്യത്യസ്ഥനാക്കുന്നത്.

മംഗളോദയത്തിൻ്റെ ഏറ്റവും മികച്ച നോവലുകളിൽ ഒന്നാണ് സുമംഗലി നിങ്ങൾക്ക് ഇഷ്ടമാകും ഉറപ്പ്