Description

ഷൂട്ടിങ്ങിന്റെ തിരക്കിടലിയാണ് ഇന്നസെന്റ് തനിക്ക് കാനസറാണെന്ന് മനസിലാക്കുന്നത്. ” മോനേ കാന്‍സറേ നീ തല്‍ക്കാലം ഈ തിണ്ണയിലിരിക്ക് ഞാനൊന്നു അഭിനയിച്ചു വരട്ടെ ” എന്നു രോഗത്തോടു പറയുകയായിരുന്നു അദ്ദേഹം. കാന്‍സര്‍ പലരെയും നിരാശാഭരിതരാക്കുമ്പോള്‍ ചിരി കൊണ്ട് അതിനെ അതിജീവിച്ച ഒരാളുടെ ജീവിത വീക്ഷണം ഈ പുസ്തകത്തിലെ അനുഭവക്കുറിപ്പുകളിലോരോന്നിലും നിറയുന്നു.