Description
ഇത് തിരസ്‌കാരത്തിന്റെ നോവലാണ്. ഇതിന്റെ പശ്ചാത്തലം അംഗീകൃതമായ ധാര്‍മ്മികമണ്ഡലമല്ല. എന്നാല്‍ ഇന്നത്തെ മനുഷ്യന്റെ അവസ്ഥ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നതുപോലെയാണത്രേ. ഡെപ്യൂട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്ന നാടന്‍ ഭാര്യയില്‍ ഉണ്ടായ സന്താനമാണ് അപ്പു. അവന് ഇരുപത്തിനാല് വയസ്സാകുന്നതുവരെയുള്ള കഥയാണ് ഈ നോവലിന് വിഷയം. അച്ഛന് മംസ് പിടിപെട്ട് പ്രത്യുല്‍പ്പാദനശേഷി നഷ്ടമായതിനാല്‍ ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. നാന്‍സി എന്ന പരിചാരികയുടെ ലാളനയില്‍ അവന്‍ വളര്‍ന്നു. നമുക്കു തീരെ പരിചയമില്ലാത്ത, തികച്ചും വേര്‍തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളായിട്ടാണ് മുകുന്ദന്‍ അപ്പുവിനെ അവതരിപ്പിക്കുന്നത്. വളരെ ശ്രദ്ധാപൂര്‍വ്വം അയാളെ മനസ്സിലാക്കാന്‍ ശ്രമിക്കുക.





