Availability: In Stock

DOCTOR ZERO

Original price was: ₹280.00.Current price is: ₹224.00.

10 in stock

Estimated Delivery : 6th Nov - 9th Nov
Category: Publisher:

Description

ഡോക്ടർ സീറോ

ഒരു നിമിഷം!

അയാൾ വാതിലിലൂടെ പുറത്തേയ്ക്ക് ഓടി. ഞാൻ ബദ്ധപ്പെട്ടു പുറത്തു വന്നപ്പോഴേയ്ക്കും വിശാലമായ പോർട്ടിക്കോയിൽ നിന്നും ഒരു മഞ്ഞ കാർ പടിഞ്ഞാറു വശത്തേക്കു പാഞ്ഞു പോകുന്നതാണ് കണ്ടത്. ‘ഡോക്ടർ സീറോ’ ഞാൻ മനസ്സിൽ പറഞ്ഞു.

അതെ, അയാൾ തന്നെ! എന്നാൽ വിമാനാപകടത്തിൽ മരണ പ്പെട്ട അയാൾ ജീവിച്ചിരിക്കുന്നതെങ്ങനെ? ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി എനിക്കു തോന്നി. അയാളെ തിരിച്ചറിഞ്ഞ ‘ഏക വ്യക്തി ഞാനായിരിക്കാം. അയാളെന്നെ വെറുക്കുന്നുവെ ന്നതിന്റെ തെളിവാണ് ആ ഭാവമാറ്റം. അയാൾ ജീവിച്ചിരിക്കുന്നുവെന്ന് ഞാൻ ലോകത്തെ അറിയിക്കുമെന്നയാൾ ഭയപ്പെടുന്നുണ്ടാകും. അയാൾ എന്നെ ഉപദ്രവിക്കുകയില്ലേ?…. ഭയം എന്നെ ഗ്രസിച്ചു തുടങ്ങി. ഞാൻ ഈ കുറിപ്പെഴുതുന്നത് രാത്രി പന്ത്രണ്ടരയ്ക്ക് വീട്ടിൽ വന്നതിനു ശേഷമാണ്.

ബാറ്റൺ ബോസിന്റെ ഏറ്റവും മികച്ച ഈ ക്രൈംത്രില്ലർ ‘ഡോക്ടർ സീറോ’ നിങ്ങളെ കുറ്റാന്വേഷണ നോവലിൻ്റെ പുതിയ ഒരു രൂപം, പരിചയപ്പെടുത്തും.