Description
ചില പ്രണയങ്ങൾക്ക് പേരിടാൻ കഴിയില്ല… അവയെ സ്വന്തമാക്കാനും കഴിയില്ല. പക്ഷേ, മറക്കാനും കഴിയില്ല.
അവൾക്ക് അവനോട് പറയാൻ ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. അവന് അവളോട് പറയാൻ കഴിയാതെ പോയതും ഒരുപാട്.
ഒരുമിച്ച് നടക്കാൻ കഴിയാത്ത വഴിയിൽ, ഒരേ സ്വപ്നം കണ്ട രണ്ട് ഹൃദയങ്ങൾ..
കാലം അവരെ അകറ്റിയപ്പോഴും, അവരുടെ ഓർമ്മകൾ തമ്മിൽ ചേർന്നുനിന്നു.
പറയാതെ പോയ വാക്കുകളും, പൂർത്തിയാകാ തെ പോയ സ്വപ്നങ്ങളും, തിരികെ വരാത്ത ചില നിമിഷങ്ങളും ചേർന്നൊരു പ്രണയകഥ.
ഇത് സ്വന്തമാക്കലിന്റെ കഥയല്ല… ഒരിക്കലും സ്വന്തമാകാതെ പോയിട്ടും ഹൃദയത്തിൽനിന്ന് മായാത്ത ഒരു പ്രണയത്തിൻ്റെ കഥയാണ്.
“പേരിടാത്ത പ്രണയം” ചില ബന്ധങ്ങൾക്ക് പേരില്ല… പക്ഷേ, അവയ്ക്ക് ഒരു ജന്മം മുഴുവൻ ഓർമ്മയുണ്ടാകും





