Availability: In Stock

ചിത്രശാല ഞാന്‍//Chithrasaala Njaan

Original price was: ₹390.00.Current price is: ₹312.00.

10 in stock

Estimated Delivery : 10th Oct - 13th Oct
Category: Publisher:

Description

ഫിക്ഷനെ നോണ്‍-ഫിക്ഷന്‍ മട്ടില്‍ സമീപിക്കുന്ന, ചിന്തയുടെയും കാഴ്ചയുടെയും ദര്‍ശനങ്ങളുടെയും നോവല്‍. ഇതിവൃത്തത്തെക്കാള്‍ പ്രധാനമായി കഥാപാത്രങ്ങളുടെ ആന്തരികമായ കാലാവസ്ഥയാണ് എഴുത്തുകാരി പകര്‍ത്താന്‍ ശ്രമിച്ചിട്ടുള്ളത്. കഥ പുരോഗമിക്കുന്നത് നിരവധി സിനിമകളിലൂടെയാണ്; അവയുടെ ബൗദ്ധികവും സാംസ്‌കാരികവുമായ വിശകലനത്തില്‍ പരമ്പരാഗതമായ കഥപറച്ചില്‍രീതികള്‍ അഴിഞ്ഞുപോകുന്നു. ആഴത്തിലുള്ള ദാര്‍ശനിക വ്യതിചലനങ്ങളുമായി കഥാഖ്യാനം ഇഴചേര്‍ന്ന് ആശയങ്ങളുടെ വിശാലമായൊരു ആഖ്യാനമായിത്തീരുന്നു ചിത്രശാല ഞാന്‍. ഒരു ചെറുസാഹിത്യശാഖയായി സംഗീത ശ്രീനിവാസന്‍ പരിഗണിക്കുന്ന അടിക്കുറിപ്പുകളില്‍, രചനയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ മാത്രമല്ല എഴുത്തുകാരിയുടെതന്നെ നിഗൂഢമായ ആള്‍മാറാട്ടങ്ങളും പ്രേരണകളും ഇംഗിതങ്ങളും പുറത്തുവരുന്നു. സിനിമകള്‍ക്ക് പുറമേ കഥാപാത്രങ്ങള്‍ വായിച്ച പുസ്തകങ്ങളും കേട്ട സംഗീതവും ഉള്‍ക്കൊണ്ട മറ്റു കലകളും യഥേഷ്ടം കടന്നുവരുന്നു. പരീക്ഷണങ്ങളും ചിന്തകളും വായനക്കാര്‍ക്ക് പുതിയ വാതിലുകള്‍ തുറന്നുനല്‍കുന്നു. ഗൊദാര്‍ദിന്റെ വാക്കുകളാണ് എഴുത്തുകാരിക്ക് പ്രചോദനമാകുന്നത്, ‘കാര്യങ്ങള്‍ നാം എവിടെനിന്ന് എടുക്കുന്നു എന്നതല്ല, നാം അവയെ എവിടേക്ക് കൊണ്ടുപോകുന്നു എന്നതാണ് പ്രധാനം.’ ഇങ്ങനെയൊരു രചന മലയാളത്തില്‍ എന്നും സംഭവിക്കുന്നതല്ല.