Description
ബകുളിന്റെ കഥ ആശാപൂര്‍ണ്ണാദേവി വിവ: പി.മാധവന്‍പിള്ള പീഡനങ്ങളാല്‍ അഗ്നിശുദ്ധി കൈവരിച്ച സ്ത്രീയുടെ ജീവിതേതിഹാസമാണ് ബകുളിന്റെ കഥ. സുവര്‍ണ്ണലതയുടെ ഇളയ മകള്‍ ബകുള്‍ എന്ന ‘അനാമിക’യാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. നിത്യജീവിതത്തിലെ എണ്ണമറ്റ നരകങ്ങളിലൂടെ അലഞ്ഞുനീങ്ങി ഒടുവില്‍ സ്വത്വവും അഭിമാനവും കൈവരിക്കുന്ന സ്ത്രീയുടെ ഈ കഥ വായനക്കാര്‍ക്ക് ആത്മവിചാരണയുടെ പൊള്ളുന്ന നിമിഷങ്ങള്‍ നല്‍കുന്നു. സമൂഹത്തില്‍ സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന ഭാരതീയ സ്ത്രീയുടെ ഹൃദയതാപമറിഞ്ഞ ഈ രചനയിലൂടെ, ജ്ഞാനപീഠ പുരസ്‌കാര ജേത്രിയായ ആശാപൂര്‍ണ്ണാദേവി മുഴുവന്‍ മനുഷ്യവര്‍ഗ്ഗത്തിനും നീതിബോധത്തിന്റെ തിരിച്ചറിവുനല്‍കുന്നു. ജീവിതത്തില്‍നിന്നും വാക്കുകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ട ഒരു രചന




