Description
മരണത്തേക്കാൾ ഭയാനകമായിരുന്നു ആ യജ മാനന്റെ നിഴൽ. എന്നാൽ, സ്വാതന്ത്ര്യത്തോടുള്ള ആഗ്രഹത്തേക്കാൾ വലുതായിരുന്നില്ല മറ്റൊന്നും!” അടിമത്തത്തിന്റെ കറുത്ത ഏടുകളിൽ ഒരു സ്ത്രീ അനുഭവിച്ച ശാരീരികവും മാനസികവുമായ അതി ക്രമങ്ങളുടെയും അതിനെതിരെയുള്ള അതിശക്ത മായ പ്രതിരോധത്തിൻ്റെയും കഥയാണിത്. പത്തൊ മ്പതാം നൂറ്റാണ്ടിലെ അമേരിക്കൻ വംശീയ അടിച്ചമർത്തലിൻ്റെ നടുവിൽ, ‘ലിൻഡ ബ്രെന്റ്’ എന്നു തൂലികാനാമത്തിൽ ഹാരിയറ്റ് ജേക്കബ്‌സ് എഴുതിയ ഈ ആത്മകഥ, ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും വീര്യമുള്ള പോരാട്ടരേഖകളിൽ ഒന്നാണ്. കാപട്യം നിറഞ്ഞ ഒരു സമൂഹത്തിന്റെ മുഖംമൂടി അഴിച്ചുവെക്കുന്ന, കണ്ണീരും ചോരയും ഇച്ഛാശക്തിയും കലർന്ന അതിജീവനത്തിന്റെ അവിസ്മരണീയമായ വായനാനുഭവം





