Description
PATTARUDE PARAMBILE VELUTHA POOKAL-:കേട്ടുമറന്ന മുത്തശ്ശിക്കഥകളിൽ ചിലത് ജീ വിതയാത്രയുടെ ഏതോ വഴിത്തിരിവിൽ വിണ്ടും എന്നെ പിന്തുടരാൻ തുടങ്ങിയപ്പോൾ, ആ ഓർമകൾ കഥകളായി പുനർജനിക്ക ണമെന്ന് ഞാൻ തീവ്രമായി ആഗ്രഹിച്ചു. യാഥാർഥ്യത്തിനും സങ്കൽപ്പത്തിനും, വിശ്വാ സത്തിനും ഭ്രമത്തിനും ഇടയിൽ നേർ ത്തൊരു രേഖ മാത്രമാണുള്ളതെന്ന് ഓർമി പ്പിക്കുന്ന അനുഭവങ്ങളാണ് ഞാൻ എന്റെ കഥയിലൂടെ അവതരിപ്പിക്കുന്നത്. രാത്രിയുടെ ഗാഢനിശ്ശബ്ദതയിൽ കേൾക്കാതെ പോകുന്ന നിശ്വാസങ്ങളും, ഇരുട്ടിൻ്റെ മറവിൽ ഒളിഞ്ഞിരിക്കുന്ന ജീവസ്പന്ദനങ്ങളും, കാലത്തിന്റെ പൊടിപിടിച്ച ഓർമകളിൽ ഇന്നും മായാതെ കിടക്കുന്ന ചിലരഹസ്യങ്ങളും ഈ പുസ്തകത്തിന്റെ ഓരോ താളിലും നിങ്ങളെ കാത്തിരിക്കുന്നു. രക്തത്തിൻ്റെ ഗന്ധം വിട്ടു മാറാത്ത പട്ടരുടെ പറമ്പിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം.
KUMBASAARA KOOTILE VAYALATTU POOKAL-:
പറഞ്ഞുകേൾക്കാത്ത കഥകൾക്ക് വാക്കു കളിലൂടെ ജീവൻ നൽകണമെന്നാണ് എന്റെ ആഗ്രഹം, അനാവശ്യമായ കഥാപാത്രങ്ങളോ വലിച്ചുനീട്ടിയ വിവരണങ്ങളോ ഇല്ലാതെ, ഒരു സിനിമ കാണുന്ന അനുഭവം വായനക്കാരന്റെ മനസ്സിൽ സൃഷ്ടിക്കാൻ ഓരോ വരിയിലും ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്.
‘കുമ്പസാരക്കൂട്ടിലെ വയലറ്റ് പൂക്കൾ’ ഒരു യാത്രയാണ്. മനുഷ്യജീവിതത്തിൻ്റെ പല നി റങ്ങളിലൂടെയും, വികാരങ്ങളിലൂടെയും, കഥകളിലൂടെയും ഒഴുകിനീങ്ങുന്ന ഒരു ദീർ
ഈ യാത്രയുടെ സഹയാത്രികരാകാൻ എല്ലാ പ്രിയ വായനക്കാരെയും സ്നേഹപൂർവ്വം ക്ഷ ണിക്കുന്നു,






