Description
അയ്യംതൊടി ഗ്രാമത്തിൻ്റെ ദുരന്തപ്രഹേളിക യുടെ തട്ടകത്തിലുടലെടുത്ത പ്രണയത്തിൻ്റെ ദുരൂഹതകളിൽ നിന്ന് വികസിക്കുന്ന ഈ നോവൽ പൂച്ചപ്പൊന്തയിലെ മരണകാരണങ്ങൾ തേടിയുള്ള യാത്രയിലാണ് ചെന്നവസാനിക്കു ന്നത്. ഒരു സാധാരണ പ്രണയകഥയിൽ നിന്ന് തുടങ്ങി അസാധാരണത്വത്തിലേക്ക് കടന്നു ചെന്നെത്തുന്ന ഈ നോവൽ വായനക്കാരെ സ്വാഗതം ചെയ്യുന്നുണ്ട്, ചുരുളഴിയിക്കാൻ… പ്രണയത്തിന്റെയും മറ്റു ദുരന്തങ്ങളുടെയുമൊ ക്കെ കാരണക്കാരായ രക്തയക്ഷിയുടെയും, വരുത്തുപോക്കരായ മാടൻ്റെയും മറുതയു ടെയും ഒക്കെ വിസ്‌മയിപ്പിക്കുന്ന കഥകളി ലേക്കും, ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളിലേക്കും….






