Description
അജ്ഞതയുടെ തമസിൽ മൂടിയ, അറിവിന്റെ വെളിച്ചം തീണ്ടാത്ത “ചോളപുരം” എന്ന സാങ്കൽപ്പിക ഗ്രാമവും അവിടെ നൂറ്റാണ്ടുക ളായി ഒറ്റപ്പെട്ട് കഴിയുന്ന കുറെ മനുഷ്യരും…
ശരിയെന്നു കരുതി പിന്തുടരുന്ന പൊളിച്ചെഴു താത്ത കാടൻ നിയമങ്ങളാൽ വരിഞ്ഞുമുറു ക്കപ്പെടുന്ന ആ സമൂഹത്തെ ഉന്മൂലനത്തിൽ നിന്ന് രക്ഷിക്കാൻ പ്രകൃതിതന്നെ മുന്നിട്ടിറ ങ്ങുന്നു. കാറുമൂടിയ മനുഷ്യൻ്റെ മനസ്സിൽ വെളിച്ചം പരത്താൻ പ്രകൃതി പെയ്യിക്കുന്ന പേമാരിയുടെ അവസാനം എന്താകും?
പ്രണയവും സൗഹൃദവും പകയും പ്രതികാരവും ഇടകലർത്തി, വായനയുടെ മായക്കാഴ്ചകൾ തീർക്കുന്ന മിസ്റ്ററി ത്രില്ലർ നോവൽ.
“An unjust law is itself a species of violence.” Mahatma Gandhi






