Description
എന്റെ സ്വപ്നങ്ങളിൽ ഏറ്റവുമധികം പ്രത്യക്ഷയായിട്ടുള്ള സ്ത്രീ അവളാണ് അമലയും വിശ്വവന്ദ്യയുമായുള്ള സരസ്വതി. ഭയകാരിണിയായ ചണ്ഡികയായല്ല, പ്രേമസ്വരൂപിണിയായുള്ള ലളിതാംബികയായിട്ടാണ് അവൾ എന്നിലേക്കു വരാറുള്ളത്. ഇക്കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിൽ ഞങ്ങൾ പ്രണയിക്കുകയും ഭോഗിക്കുകയും തൃപ്തി കിട്ടാതെ പരസ്പരം പഴിപറയുകയും ചെയ്തു. പതിനേഴാം വയസ്സിൽ എഴുതിയ ഈഡിപ്പസ്സിന്റെ അമ്മ’ എന്ന കഥ മുതൽ ലോകം അമ്മയായി ആരാധിക്കുന്ന ഒരുവളെ കാമിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന പാപം ഞാൻ അനുഷ്ഠിച്ചുവരുന്നു…




