Description
സർക്കാർ അതിക്രൂരമായി അടിച്ചമർത്താൻ ശ്രമിച്ച 1974-ലെ റെയിൽവേ സമരത്തിന്റെ ഇരകളുടെ, കെട്ടുകഥകളെക്കാൾ അസംഭാവ്യമെന്നു തോന്നിപ്പിക്കുന്ന യഥാർത്ഥജീവതം അനുഭവിപ്പിക്കുകയും ബ്യൂറോക്രസിയുടെ നെറികേടുകൾ തുറന്നുകാട്ടുകയും ചെയ്യുന്ന അഭയാർത്ഥികൾ, അധികാരത്തിലിരിക്കുന്നവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ വളച്ചൊടിക്കപ്പെടുന്ന ചരിത്രവും ഗവേഷണങ്ങളും വിഷയമാകുന്ന കാശി, മകൾക്ക് കാഴ്ചശക്തി നൽകിയ പള്ളിയിലെ വിഗ്രഹം സ്വന്തമാക്കാൻ സൈന്യത്തെ അയയ്ക്കുന്ന ചേരചക്രവർത്തിയായ ഭാസ്കരരവിവർമ്മനിലൂടെ അധികാരത്തെയും മനുഷ്യന്റെ ഒടുങ്ങാത്ത അതിമോഹത്തെയും ചരിത്രവും മിത്തും ഒഴുകിപ്പരക്കുന്ന പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുന്ന ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്നീ കഥകളുൾപ്പെടെ, അന്നം, ഇര, പലുകേ ബംഗാരമായേനാ, ശിവലേഖയുടെ അമ്മ എന്നിങ്ങനെ ഏഴു കഥകൾ.




