Description
‘വിനുനു വേണ്ടി ഞാനെന്തെല്ലാം സഹിച്ചുവെന്നറിയോ… ഈ വിവാഹമൊന്നു നടന്നു കിട്ടാൻ എത്ര പട്ടിണി കിടന്നു. അച്ഛന്റെയും അമ്മയുടെയും ഏട്ടൻ്റെയും ചേച്ചിമാരുടെയും എത്ര ശകാരം കേട്ടു. അത്രയുമൊക്കെ പോരേ.. എന്നിട്ടും ഈ വീട്ടിൽ കടന്ന നിമിഷം വിനു എന്നോടു പറഞ്ഞതെ ന്താണ്? എൻ്റെ നെഞ്ചു തകർന്നു പോയി.’ ‘എന്താണ് ഞാൻ പറഞ്ഞത് ‘ വിനയന് അത്ഭുതമായി. ‘ഏട്ടൻ്റെയും ഏട്‌ത്തിയുടെയും കാലു തൊട്ടു തൊഴാൻ…
ഞാനെന്താ അവരുടെ അടിമയോ…’ ‘എന്താ രേവേ ഇത്. ഇങ്ങിനൊക്കെ തെറ്റിദ്ധരിച്ചാലോ.’ വിനയന് വല്ലാത്ത വിമ്മിട്ടം തോന്നി
മനുഷ്യമനസ്സിൻ്റെ ഭാവങ്ങൾ നന്നായി അറിയുന്ന എഴുത്തുകാരനാണ് സുധാകർ മംഗളോദയം. അദ്ദേഹത്തിന്റെ മികച്ച നോവലാണ് നിങ്ങളുടെ കയ്യിൽ ഇരിയ്ക്കുന്ന ഗൃഹപ്രവേശം. R
ഇത് ഇഷ്ടമാകും ഉറപ്പ്





