Description
ജോസി വാഗമറ്റത്തിൻ്റെ വ്യത്യസ്ഥമായ രചനാ രീതിയാണ് ഈ നോവലിൻറെ പ്രത്യേകത. ഭട്ടറെ കാലമായി ലഭ്യമല്ലാതിരുന്ന വായനക്കാരുടെ ഈ നോവൽ നിരന്തരമായ ആവശ്യപ്രകാരം പ്രസിദ്ധീകരിക്കുന്നു.
“രണ്ടേ രണ്ടു തെറ്റേ ഞാൻ നിന്നോട് ചെയ്‌തുള്ളൂ. ഒന്ന് മുങ്ങിച്ചാകാൻ പോയ നിന്നെ എൻ്റെ ജീവൻ പണയപ്പെടുത്തി ഞാൻ രക്ഷിച്ചു. രണ്ട്. നിന്നെ സ്നേഹിച്ചു. അതിനു പകരം നീയെനിക്ക് തന്നത് പീഡനങ്ങ ളും, വേദനകളും, മരണവും. നീ കാരണം. എൻറെ അച്ഛൻ കൊല്ലപ്പെട്ടു. അംബിക കൊല്ലപ്പെട്ടു. ഷിബു കൊല്ലപ്പെട്ടു എൻ്റെ അമ്മ ഹൃദയം തകർന്നു മരിച്ചു. ഞാൻ മരണത്തിൻ്റെ നിഴലിൽ ജീവിക്കുന്നു. ഇനി ജീവിക്കാൻ നിനക്കർഹതയില്ല. ജീവിച്ച കാലമത്രയും നീ ആഘോഷിച്ചില്ലേ. കാമോൽസവം മതി. ഇനി നീ പുരുഷന്മാരെ നശിപ്പിക്കണ്ട. കുടുംബബന്ധങ്ങൾ തകർക്കണ്ടെ. നിന്റെ ജീവിതനാടകം തീരുകയാണ്. ഞാനതിനു കർട്ടനിടാൻ പോവുന്നു.”





