Description
മലയാളി വായനക്കാരുടെ ആരാധന പിടിച്ചു പറ്റിയ എഴുത്തുകാരനാണ് കാനം. ഇ.ജെ. എന്ന തൂലികാനാമത്തിൽ നൂറിലധികം നോവലുകൾ എഴുതിയ ഇലവുങ്കൽ ജോസഫ് ജാസഫ് ഫിലിപ്പ്. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ മനോരാജ്യം വാരികയുടെ ആദ്യ ഉടമസ്ഥൻ എന്നീ നിലകളിൽ കേരളം ശ്രദ്ധിച്ച വ്യക്തിത്വം.
ജനകീയ സാഹിത്യത്തിൽ നിറഞ്ഞു നിന്ന കാനത്തിന് ലക്ഷക്കണക്കിന് വായനക്കാരുണ്ട്.
ഈ വഴിയിൽ ഞാൻ മാത്രം കാനത്തിന്റെ ഏറ്റവും മികച്ച നോവലാണ്. ദീർഘകാലമായി ” വായനക്കാർ കാനത്തിൻ്റെ നോവൽ ആവശ്യപ്പെട്ട സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ ഏറ്റവും നല്ല നോവൽ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. “
ഇതിലെ കഥാപാത്രങ്ങളായ ശാരദയും ദാമോദരൻ നായരും, ഭാർഗ്ഗവനും പാറുവുമൊക്കെ നിങ്ങളുടെ പരിസരങ്ങളിൽ ഉള്ളവരാണ്. ഒറ്റയിരുപ്പിൽ നിങ്ങളിത് വായിച്ചു തീർക്കും





