Description
ഒരു വലിയ അപകടത്തിൽ ശരീരം തളർന്ന്, നാല് ചുവരുകൾക്കുള്ളിലെ കട്ടിലിലേക്ക് ഒതു ങ്ങിപ്പോയതായിരുന്നു ആസിഫിൻ്റെ ലോകം. എന്നാൽ, അവൻ ഏറക്കുറെ വിശ്വസിച്ചവർ തന്നെ അവന്റെ കുടുംബത്തിൻ്റെ പണവും ആ നാടിന്റെ പ്രതീക്ഷകളും ഒരു ഡിജിറ്റൽ ചതിയി ലൂടെ കവർന്നെടുത്തപ്പോൾ അവന് നിശ്ശബ്ദ നായിരിക്കാൻ കഴിഞ്ഞില്ല.
മുന്നിൽ തോക്കുമായി നിൽക്കുന്ന ശത്രുക്കൾ, വമ്പൻ സൈബർ കൊള്ള, കൈകളിൽ ബാക്കി യുള്ളത് വെറും 48 മണിക്കൂർ മാത്രം! തോറ്റു കൊടുക്കാൻ തയ്യാറാകാത്ത ആസിഫ് തന്റെ ലാപ്ടോപ്പ് സ്ക്രീനിലേക്ക് വിരലുകൾ ചലിപ്പിച്ചു തുടങ്ങി. സുരക്ഷാ കോഡുകളുടെ ഇരുണ്ട മതിലുകൾ തകരുമ്പോൾ, വരികൾക്കിടയിലൂടെ പറയാതെ പറയുന്ന ഒരു മനോഹര പ്രണയം കൂടി ഈ കഥയിൽ പെയ്തിറങ്ങുന്നു.
–തളർന്നുപോയത് ശരീരമാണ്, ചിന്തകളല്ല എന്നു തെളിയിക്കുന്ന ഒരപൂർവ സൈബർ പോരാട്ടത്തിന്റെ കഥ





