Description

പ്രമേയസ്വീകരണത്തിലും പരിചരണത്തിലും ഒതുക്കത്തിലും മുഴക്കങ്ങൾ സൃഷിക്കുന്നതിലും ഭാഷയുടെ സമുചിത സാന്ദ്രതയിലും നിയന്ത്രണത്തിലും നിന ആറ്റിങ്ങൽ മലയാളകഥാലോകത്തു തനിക്കവകാശപ്പെട്ട ഇരിപ്പിടം സ്വന്തമാക്കുക തന്നെ ചെയ്യും. അധികകാലം ആവശ്യമില്ല. ആ സ്ഥാനാരോഹണത്തിന് എന്നുകൂടി ഭവിഷ്യ ദർശനം നടത്താനാൻ ധൈര്യപ്പെടുന്നു. ഈകഥാസമാഹാരം ഒരു കഥാകാരിയുടെവാഗ്ദാനം ചെയ്യപ്പെട്ട തയാത്രയുടെ നാന്ദിയാണെന്നും ഞാൻ വിശ്വസിക്കുന്നു. യാഥാർത്യത്തിന്റെ നേരറിവുകൾ നൽകുന്ന നടുക്കങ്ങളിൽ ഒറ്റപ്പെട്ടുപോവുന്ന പെൺനസ്സുകളുടെ പ്രതിഫലനം ഗസൽ എന്ന കഥയിൽ കാണാം. മനോഹരമായ ഒരു സെൽ കേൾക്കുന്നത് പോലെ തന്നെയാണ് നമ്മൾ ഗസൽ എന്ന കഥയും വായിച്ചു തീർക്കുക ഷൈല തോമസ്