Description
മൂന്നു ദശാബ്ദത്തിലധികമായി മലയാളിയെ ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ഇന്നസെന്റിന്റെ അസാധാരണമായ ആത്മകഥ. സിനിമയുടെ വെള്ളിവെളിച്ചത്തിൽ എത്തുന്നതിനു മുൻപ് അഭിനയിക്കേണ്ടിവന്ന വേഷങ്ങളുടെയും കുടിച്ചുവറ്റിച്ച കണ്ണീരിന്റെയും അലഞ്ഞുതീർത്ത യൗവനത്തിന്റെയും മരണത്തിനും ജീവിതത്തിനുമിടയിൽ മരവിച്ചുകിടന്ന ഇരുണ്ട ദിനരാത്രങ്ങളുടെയും പൊള്ളുന്ന ഓർമക്കുറിപ്പുകൾ.
അപ്പനും മൈലപ്പയും ഇക്കയും പ്രസന്നനും സ്നേഹത്തിന്റെ പരിമളവുമായി എത്തിയ വേശ്യയും മഹാകവി കുഞ്ഞിരാമൻ നായരും വൈലോപ്പിള്ളിയും നിഗൂഢയൗവനവുമായി വന്ന ജോയിക്കുട്ടിയും കമ്യൂണിസത്തിനും വിപ്ലവത്തിനുമിടയിൽ ഒറ്റയ്ക്ക് നടന്നുപോയ കെ.വി.കെ. വാരിയരും പത്മരാജനും ശ്രീനിവാസനുമെല്ലാം ഇതിൽ ജ്വലിച്ചുനില്ക്കുന്ന കഥാപാത്രങ്ങളാകുന്നു.




